
പുരുഷ ലൈംഗികാവയവങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോണാണ് ടെസ്‌റ്റോസ്‌റ്റെറോൺ. ഉൽപാദിപ്പിക്കപ്പെടുന്നത് അവിടെയെങ്കിലും പ്രത്യുൽപാദനം മാത്രമല്ല ഇവയുടെ ജോലി. ടെസ്‌റ്റോസ്‌റ്റെറോൺ അളവ് കൃത്യമായി പാലിച്ചുപോയാൽ പുരുഷന്റെ ലൈംഗികാരോഗ്യത്തിന് നല്ലതാണ്. ഒപ്പം മറ്റുചില ആരോഗ്യ കാര്യങ്ങൾക്കും അതുവഴി നല്ല ജീവിതവും സാദ്ധ്യമാകും.
അസ്ഥികളുടെയും പേശികളുടെയും വലുപ്പം, മാനസികവും ശാരീരികവുമായ ആരോഗ്യം, പ്രത്യുൽപാദന-ലൈംഗിക ആരോഗ്യം എന്നിവ നിലനിർത്താൻ ടെസ്‌റ്റോസ്‌റ്റെറോൺ അളവ് കൃത്യമാകണം. 300 മുതൽ 1000 വരെയാണ് ഇവയുടെ കൃത്യമായ അളവ്. 300ൽതാഴെയായാൽ ടെസ്‌റ്റോസ്‌റ്റെറോൺ അപര്യാപ്‌തതയാണത്.
ലൈംഗിക ജീവിതത്തിൽ പിന്നാക്കം പോകുക, ഊർജമില്ലാതെയിരിക്കുക, ക്ഷീണം, ഉദ്ദാരണക്കുറവ് ഇവയെല്ലാം അളവ് താഴുമ്പോൾ സംഭവിക്കാം. ഹോർമോൺ അളവ് കുറയുമ്പോൾ വളരെ വേഗം പ്രായമാകാൻ തുടങ്ങും, മാത്രമല്ല ലൈംഗികാവയവത്തിന് ക്ഷതമേറ്റാലും ഹോർമോൺ അളവ് കുറയാം. ഇതിലൂടെ അണുബാധയ്‌ക്കും സാദ്ധ്യതയുണ്ടാകും. അമിതഭാരമോ, മതിയായ ഭാരമില്ലാത്തതോ ആയ അവസ്ഥയും ഈ ഹോർമോണിന്റെ അപര്യാപ്‌തത മൂലമുണ്ടാകും.
ടെസ്‌റ്റോസ്‌റ്റെറോൺ കുറയുന്നവർ മദ്യപാനികളാകുമോ? ആകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇവർക്ക് മദ്യാസക്തിയുണ്ടാകുകയും ഇത് മറ്റ് രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. കൃത്യമായി ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുന്നത് ഹോർമോൺ അളവ് കുറയാതിരിക്കാൻ സഹായിക്കും.
ഹോർമോൺ അളവ് കുറയുന്നതുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ കണ്ടാൽ ഡോക്‌ടറുടെ ചികിത്സ തേടാൻ മടിക്കേണ്ട. പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം. ബുദ്ധിമുട്ടുകൾക്ക് സ്വയം ചികിത്സ നടത്താതെയിരിക്കുക. കൃത്യമായ ഭാരവും ആരോഗ്യവും നിലനിർത്തിപ്പോരുക. ഇവ പാലിച്ചാൽ കൃത്യമായ ടെസ്‌റ്റോസ്‌റ്റെറോൺ അളവ് ഉണ്ടാകാനും ആരോഗ്യത്തോടെ ജീവിക്കാനും പുരുഷന് കഴിയും.