
തൊണ്ണൂറുകളിലെ ബോളിവുഡിലെ താരസുന്ദരി മാധുരി ദീക്ഷിത് മുംബയ് വർലിയിലെ പുതിയ വസതിയിലേക്ക് താമസം മാറ്റുന്നു. വർലിയിൽ കടലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെ 29-ാമത്തെ നിലയിലെ അപ്പാർട്ട്മെന്റാണ് മാധുരി ദീക്ഷിതും ഭർത്താവ് ശ്രീറാം നെനെയും വാടകയ്ക്കെടുത്തിരിക്കുന്നത്. 5500 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് പ്രതിമാസം 12.5 ലക്ഷം രൂപയാണ് വാടകയെന്നാണ് റിപ്പോർട്ട്. 45 ദിവസമെടുത്താണ് വീട് മോടിപിടിപ്പിച്ചതെന്ന് പ്രമുഖ ഇൻ്റീരിയർ ഡിസൈനറായ അപൂർവ ഷറോഫ് പറഞ്ഞു.
വളരെ ലളിതവും ശാന്തത നിറഞ്ഞതുമായ അന്തരീക്ഷമാണ് മാധുരിയും ശ്രീറാമും ആവശ്യപ്പെട്ടതെന്ന് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അപൂര്‍വ പറഞ്ഞു. ഇന്റീരിയര്‍ ഡിസൈനിംഗില്‍ നിറങ്ങള്‍ക്കാണ് കൂടുതൽ പ്രധാന്യം നൽകിയിരിക്കുന്നത്. സമയത്ത് എല്ലാ ദിശകളിൽ നിന്നും ധാരാളം വെളിച്ചം വീടിനകത്തേക്ക് എത്തുന്നു. വീടിന് ഘടനാപരമായ വളരെയധികം മാറ്റങ്ങൾ വരുത്തേണ്ടി വന്നില്ലെന്നും അവർ പറയുന്നു. കടലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വര്‍ലി നഗരത്തിന്റെ കാഴ്ചകള്‍ മുഴുവനായും ഇവിടെനിന്ന് കാണാന്‍ കഴിയും. മാധുരിയുടെയും കുടുംബത്തിന്റെയും വൈവിധ്യത്തിനും ഗ്ലാമറിനും യോജിക്കുന്നത് എന്നതിനപ്പുറം അവരുടെ വ്യക്തിത്വം കൂടി പ്രതിഫലിക്കുന്നതാണ് ഈ വീട്- അപൂർവ പറഞ്ഞു.
മുംബയിലെ ലോഖംഡ് വാലയിലും മാധുരിക്ക് വീടുണ്ട്.
സഞ്ജയ് കപൂറും മാനവ് കൗളും അഭിനയിച്ച നെറ്റ്ഫ്ലിക്സ് സീരീസ് ദി ഫെയിം ഗെയിമിലാണ് മാധുരി ദീക്ഷിത് അവസാനമായി കണ്ടത്. ബിജോയ് നമ്പ്യാരും കരിഷ്മ കോഹ്‌ലിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് കരൺ ജോഹറാണ്.