bank

കൊച്ചി: നാളെ മുതൽ നാല് ദിവസത്തേയ്ക്ക് ബാങ്കുകളുടെ സേവനം ലഭ്യമാകില്ല. സാമ്പത്തിക വർഷാവസാനം കുടിയാകുന്നതോടെ ഇനിയങ്ങോട്ട് ബാങ്കുകളുടെ പ്രവർത്തിദിനങ്ങൾ വളരെ കുറവായിരിയ്ക്കും. ഈ മാസം ഇനി രണ്ട് ദിവസം മാത്രമേ ജനങ്ങൾക്ക് ബാങ്കുകളുടെ സേവനം ലഭിയ്ക്കു.

മാർച്ച് 26 മുതൽ ഏപ്രിൽ ഒന്ന് വരെ ആകെ രണ്ട് പ്രവർത്തി ദിനങ്ങൾ മാത്രമേ ബാങ്കുകൾക്കുള്ളു. നാലാം ശനിയാഴ്ചയായ നാളെയും ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. തിങ്കളും ചൊവ്വയും ദേശീയ പണിമുടക്ക് ആയതിനാൽ ബാങ്കുകളുണ്ടാകില്ല. തുടർന്ന് ബുധനും വ്യാഴവും ബാങ്കുകൾ പ്രവർത്തിക്കും. എന്നാൽ ഏപ്രിൽ ഒന്ന് വെള്ളിയാഴ്ച വീണ്ടും ബാങ്ക് അവധിയായിരിയ്ക്കും. വാർഷിക കണക്കെടുപ്പ് നടക്കുന്നതിനാലാണ് അന്ന് സേവനം ലഭിക്കാത്തത്.