
തിരുവനന്തപുരം : പത്മഭൂഷൻ മടവൂർ വാസുദേവൻ നായരുടെ പേരിലുള്ള പ്രതിഭാ പുരസ്‌കാരം കവിയും ഗാനരചയിതാവും ബാലസാഹിത്യകാരനുമായ മടവൂർ സുരേന്ദ്രന്. പത്മഭൂഷൻ മടവൂർ വാസുദേവൻ നായർ സ്മാരക ഫൗണ്ടേഷനാണ് അവാർഡ് ഏർപ്പെടുത്തിയത്. ഏപ്രിൽ ഏഴിന് വൈകിട്ട് പകൽക്കുറി എം കെ കെ നായർ ആഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ അവാർഡ് നൽകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ കെ ആർ ആർ നായർ, സെക്രട്ടറി എസ് അനിൽ കുമാർ എന്നിവർ അറിയിച്ചു.