സാധാരണ പൂച്ചയെക്കണ്ടാൽ എലികൾ ജീവനും കൊണ്ടോടുന്ന കാഴ്‌ചയാണ് നാം കാണാറുള്ളത്. ചിലര്‍ പൂച്ചയെ വളര്‍ത്തുന്നത് തന്നെ എലിയെ പിടിക്കാനായിട്ടാണ്. പൂച്ച എലിയുടെ വാലില്‍ പിടിച്ച് കളിക്കുന്ന കാഴ്ചയും സർവസാധാരണമാണ്. എന്നാല്‍ ഇപ്പോള്‍ എലിയെ കണ്ട് പേടിക്കുന്ന ഒരു പൂച്ചയുടെ ദൃശ്യങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

cat-and-mouse

ക്യാറ്റ്സ് യുഎസ്എ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. എലിയെ ആദ്യം കണ്ടില്ലെങ്കിലും കാണുമ്പോള്‍ തന്നെ പൂച്ച ഞെട്ടുന്നതും പേടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് എലിയല്ല, എലിക്ക് ഇത്രയും വലുപ്പം ഉണ്ടാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വീഡിയോ കാണാം...