antony

ലോസ് ഏഞ്ചൽസിൽ നടന്ന മാരത്തോൺ വിജയകരമായി പൂർത്തിയാക്കി ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണി. 42 കിലോമീറ്റർ ദൂരം ആറ് മണിക്കൂറും 27 മിനിട്ടും കൊണ്ടാണ് അവർ പൂർത്തിയാക്കിയത്. ലോസ് ഏഞ്ചൽസിൽ നടന്ന 37ാമത് മാരത്തണിൽ ലോകമെമ്പാടുമുള്ള 15000 അത്‌ലറ്റുകളാണ് പങ്കെടുത്തത്.

antony

മാർച്ച് 20നായിരുന്നു മാരത്തോൺ നടന്നത്. ഭാര്യയുടെ നേട്ടം ആന്റണി പെരുമ്പാവൂരാണ് ചിത്രങ്ങൾ സഹിതം ആരാധകരുമായി പങ്കുവച്ചത്. നിരവധി പേരാണ് ശാന്തിക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.