തിരുവനന്തപുരം മെഡിക്കൽ കോളേജിന് അടുത്തുള്ള ഒരു വീട്ടിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. ഒരുപാട് മൂർഖൻ പാമ്പുകളെ പിടികൂടിയിട്ടുള്ള സ്ഥലമാണ്. വീടിന് മുന്നിലെ ഉപയോഗശൂന്യമായ കിണറ്റിനുള്ളിലാണ് കക്ഷിയെ കണ്ടത്. സ്ഥലത്തെത്തിയ വാവാ കിണറിലെ വെള്ളത്തിന് മുകളിൽ കിടക്കുന്ന മൂർഖനെ കണ്ടു.

നല്ല വലുപ്പമുള്ള മൂർഖൻ. ഇപ്പോൾ മൂർഖൻ പാമ്പുകളുടെ മുട്ട വിരിയുന്ന സമയമാണ്, കരുതൽ വേണം. എന്തായാലും വാവാ തോട്ട ഉപയോഗിച്ച് മൂർഖൻ പാമ്പിനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...