ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയ്ക്ക് ശേഷം എസ്.എസ് രാജമൗലി ഒരുക്കിയ ചിത്രമാണ് ആർ.ആർ.ആർ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസിനെത്തിയത്. ഇമോഷണൽ ആക്ഷൻ ഡ്രാമയാണ് ഇത്തവണ രാജമൗലി ഒരുക്കിയിരിക്കുന്നത്.

ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്താണ് കഥ നടക്കുന്നത്. കൊമരം ഭീമിന്റെയും സീതാരാമ രാജുവിന്റെ കഥ പറയുന്ന ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറും രാംചരണുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, സമുദ്രക്കനി, ഒലിവിയ മോറിസ് എന്നിവരടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ജൂനിയർ എൻ.ടി.ആറും രാംചരണും ഗംഭീര പ്രകടനമാണ് ആർ.ആർ.ആറിൽ നടത്തിയിരിക്കുന്നത്. പ്രേക്ഷകർ കാത്തിരുന്ന തലത്തിലേയ്ക്ക് ചിത്രം എത്തിയോ എന്നറിയാനായി വീഡിയോ റിവ്യൂ കാണാം

rrr