സിനിമാ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ആർ.ആർ.ആർ. ആദ്യ ഷോ കഴിഞ്ഞത് മുതൽ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് വാചാലരാവുകയാണ് ലെനയും പേർളി മാണിയുൾപ്പടെയുള്ള സിനിമാ താരങ്ങൾ.
ചിത്രം കണ്ട് കിളി പോയിരിയ്ക്കുകയാണെന്നാണ് പേർളി മാണി പറയുന്നത്. രാജമൗലിയുടെ ചിത്രങ്ങളെല്ലാം ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാണെന്ന് പേർളി മാണി ചൂണ്ടിക്കാട്ടി. ഉറപ്പായും ചിത്രം ത്രീഡിയിൽ തന്നെ കാണണമെന്നാണ് ലെന അഭിപ്രായപ്പെട്ടത്. ചിത്രത്തെക്കുറിച്ചുള്ള താരങ്ങളുടെ വിശദമായ അഭിപ്രായം കാണാം.
