df

കൊച്ചി: ഇന്ത്യയിൽ ലോകോത്തര വിദ്യാഭ്യാസത്തിന് അവസരമുണ്ടാക്കുക എന്ന ലക്ഷ്യവുമായി വൻതോതിൽ നിക്ഷേപപദ്ധതികൾ പ്രഖ്യാപിച്ച് കല്പിത സർവകലാശാലയായ ചിന്മയ വിശ്വവിദ്യാപീഠ്. പിറവത്തെ ഓണക്കൂറിൽ നിർമ്മിക്കുന്ന സർവകലാശാലയുടെ പുതിയ കാമ്പസ് അടുത്ത അദ്ധ്യയനവർഷം പ്രവ‌ർത്തനമാരംഭിക്കും. 60 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന കാമ്പസിൽ 3000ലധികം വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ അവസരങ്ങൾ ഒരുങ്ങുന്നത്.

വാരിയം റോഡിലെ സിറ്റി കാമ്പസിന്റെ നവീകരണവും പുതിയ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു.

പുതിയ നിക്ഷേപ പദ്ധതികളിൽപ്പെടുന്ന മറ്റൊന്ന് നവീനമായ അദ്ധ്യയന പദ്ധതികളാണ്. ഇപ്പോൾ നൽകുന്ന രണ്ട് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളായ ഇന്റഗ്രേറ്റഡ് ബി.എസ്‌സി ബി.എഡ് (മാത്തമാറ്റിക്സ്), ഇന്റഗ്രേറ്റഡ് ബി.എ ബി.എഡ് (ഇംഗ്ലീഷ്) എന്നിവയ്ക്ക് പുറമെയാണിത്. നാലുവർഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് പ്രോഗ്രാമുകളും (ബി.എ ബി.എഡ് ആൻഡ് ബി.എസ്‌സി ബി.എഡ്), സൈക്കോളജി പ്രോഗ്രാമുകൾ, ബി.കോം + എ.സി.സി.എ എന്നിവയും പദ്ധതിയിലുണ്ട്. പ്രൊഫ. അജയ് കപൂറാണ് ചിന്മയ വിശ്വവിദ്യാപീഠിന്റെ ഇപ്പോഴത്തെ വൈസ് ചാൻസിലർ.