കോഴിമുട്ടയിലെ മനോഹരമായ പെയിന്റിംഗിലൂടെ മനം കവരുകയാണ് ഒരു പെൺകുട്ടി. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും പ്രാദേശിക വസ്ത്രധാരണ രീതികൾ ഈ പെൺകുട്ടി കോഴിമുട്ടകളിൽ പകർത്തി. തൃശൂർ പൂമല പറമ്പായി പാലയൂർ വീട്ടിൽ ജോസഫ് - ഷൈനി ദമ്പതികളുടെ മകൾ സ്റ്റെഫി ജോസഫാണ് വ്യത്യസ്തമായ സൃഷ്ടികൾ ഒരുക്കി പുതു ചരിത്രം സൃഷ്ട്ടിച്ചത്.
80 ഓളം കോഴിമുട്ടകളിലാണ് ഫാബ്രിക് പെയിന്റിംഗിലൂടെ വേറിട്ട ചിത്രങ്ങൾ സ്റ്റെഫി ഒരുക്കിയത്. എല്ലാ സംസ്ഥാനങ്ങളിലെയും പുരുഷ-വനിതാ രൂപങ്ങളാണ് തയ്യാറാക്കിയത്. സൂക്ഷ‌്മതയോടെ പെയിന്റിംഗ് പൂർത്തിയാക്കിയ മുട്ടകൾ അവ സൂക്ഷിക്കുന്ന ട്രേകളിൽ തന്നെ ക്രമീകരിച്ചു. ഇതോടെ സ്റ്റെഫി ജോസഫിനെ തേടി ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡും എത്തി. സ്റ്റെഫിയുടെ മനോഹരമായ പെയിന്റിംഗ് കാണാം...
