
ചെന്നൈ: ദലിത് വിഭാഗക്കാർക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ നടിയും മോഡലും യൂട്യൂബറുമായ മീര മിഥുൻ വീണ്ടും അറസ്റ്റിൽ. കേസിന്റെ വിചാരണക്ക് തുടർച്ചയായി ഹാജരാവാത്തതിനെ തുടർന്ന് നടിക്കെതിരെ ചെന്നൈ ഒന്നാം സെഷൻസ് കോടതി ജഡ്ജി എസ്. അല്ലി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.