
ബംഗളൂരു: ഹിജാബ് കേസ് കൈകാര്യം ചെയ്ത ജഡ്ജിമാർക്ക് നേരെ വധഭീഷണിയുയർത്തിയ കേസിൽ അറസ്റ്റ് ചെയ്ത ജമാൽ മൊഹമ്മദ് ഉസ്മാനിയെ ബംഗളൂരുവിൽ എത്തിച്ചു. തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയായ കോവൈ റഹ്മത്തുള്ളയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമിഴ്നാട് തൗഹീദ് ജമാഅത്ത് അംഗങ്ങളാണ്.