
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: കൂടുംബത്തിൽ ശുഭ കാര്യങ്ങൾ നടക്കും, ധനപ്രാപ്‌തി, ദൈവാനുകൂല്യം, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
ഭരണി: ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങൾ ഉടലെടുക്കും, ധനപരമായ കാര്യങ്ങളിൽ വിജയം, അഭിമാനകരമായ സംഗതികൾ സംഭവിക്കും.
കാർത്തിക: സന്താനങ്ങളെക്കൊണ്ട് ഗുണം, പൊതുവെ ഐക്യത, പ്രവൃത്തിവിജയം, കുടുംബത്തിൽ സ്ത്രീകൾക്ക് അംഗീകാരം,
മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും.
രോഹിണി: മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും, കലാ മത്സരങ്ങളിൽ വിജയം, സഹപ്രവർത്തകർക്ക് അസൂയ തോന്നുന്ന കാര്യങ്ങൾ സംഭവിക്കും, മറ്റുള്ളവരുടെ ആദരവ് നേടും.
മകയിരം: കുടുബാംഗങ്ങൾ സ്‌നേഹത്തോടെ പെരുമാറും, ബന്ധു ബലം വർദ്ധിക്കും, യാത്ര വേണ്ടി വരും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ.
തിരുവാതിര: തൊഴിൽ രംഗത്ത് നിന്നും ആനുകൂല്യം, ദാമ്പത്യം സുഖപ്രദം, വ്യവഹാരവിജയം, സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും.
പുണർതം: മംഗള കർമ്മങ്ങളിൽ സഹകരിക്കും, കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, കർമ്മ മണ്ഡലത്തിൽ വിഷമതകൾ.
പൂയം: ആരോഗ്യപരമായി അസ്വസ്ഥതകൾ, തെറ്റിദ്ധാരണകൾ വന്നുഭവിക്കും, കാര്യങ്ങൾ വളരെ പ്രതികൂലമാകും, വാഹനം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക.
ആയില്യം: വിവാദങ്ങളിൽപ്പെടാതെ സൂക്ഷിക്കണം, പ്രണയം മൂലം കഷ്‌ടപ്പാടുകൾ, തൊഴിൽപരമായി എതിർപ്പുകൾ, അനുകൂലികൾ ശത്രുക്കൾ ആകും.
മകം: ഉടനടി ഫലം കിട്ടുന്ന കാര്യങ്ങൾ ചെയ്യും, മറ്റുള്ളവരാൽ പറ്റിക്കപെടും, ആരോഗ്യ പരമായി മോശ സമയം, വിശ്വസ്‌തർ അവശ്യ സമയത്ത് സഹായിക്കില്ല.
പൂരം: ദാനകർമ്മങ്ങൾ നടത്തും, ഉല്ലാസവാനായി കാണപ്പെടും, മിത്രങ്ങൾ ശത്രുക്കൾ ആകും, അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാകും.
ഉത്രം: സന്തോഷം, ഉല്ലാസയാത്രകൾ, സഞ്ചാരപ്രിയരായിരിക്കും സ്ത്രീകളിൽ കാണിക്കുന്ന അതിയായ താല്പര്യം മനഃപ്രയാസം ഉണ്ടാക്കും,
ശത്രുക്കളുടെ മേൽവിജയം നേടും.
അത്തം: അദ്ധ്വാന ശീലം കൂടുതൽ ഉള്ള സമയം, പ്രത്യേകമായ ഒരു വശ്യശക്തിയുണ്ടാകും, ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും, കുടുംബ സുഖം.
ചിത്തിര: സ്ത്രീകൾ മുഖേന സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങൾ, മറ്റുള്ളവരോട് പ്രീതികരമായ രീതിയിൽ പെരുമാറും.
ചോതി: ഉന്നതസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ, ഔദ്യോഗിക രംഗത്ത് ഉന്നതിയുണ്ടാകും, സാംസ്‌കാര സമ്പന്നമായി പെരുമാറും, ഉല്ലാസ യാത്രകളിൽ പങ്കാളി ആവും.
വിശാഖം: പുതിയ തൊഴിൽ ലഭിക്കുവാനും ശമ്പള വർദ്ധനവിനും യോഗം, ആഗ്രഹ സാഫല്യം നേടാൻ സാധിക്കും, പങ്കാളിക്ക് സമ്മാനങ്ങൾ ലഭിക്കും, യാത്രകൾ ഗുണകരമാകും, തടസങ്ങൾ മാറും.
അനിഴം: ഈശ്വരാനുഗ്രഹം ഉണ്ടാകും, കുടുംബത്തിൽ വിവാഹാദി കർമ്മങ്ങൾ നടക്കും, സർക്കാരിൽ നിന്നും അനുകൂലമായ നടപടി, സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല.
കേട്ട: പങ്കാളി മൂലം സുഖവും സമാധാനവും കുടുംബത്തിൽ ഉണ്ടാവും, അനുകൂല വിവാഹബന്ധം കിട്ടും, വ്യവഹാര വിജയം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ല സമയം.
മൂലം: പുതിയ സ്‌നേഹ ബന്ധങ്ങൾക്ക് തുടക്കം കുറിക്കും, ദീർഘദൂര യാത്ര മൂലം ധനലാഭം, കൃഷിയിൽ നിന്നും ധന ലാഭം, സ്ത്രീകളിൽ നിന്നും ആത്മാർത്ഥമായ സഹകരണം ലഭിക്കും, ഉദര രോഗം മൂലം ബുദ്ധിമുട്ടുകൾ, വിലപിടിച്ച സംഗതികൾ മോഷണം പോകും.
പൂരാടം: ഒറ്റക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം, ദൂരയാത്രാ ക്ലേശം, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങൾ, അഹംഭാവം മുന്നിട്ടു നിൽക്കും, കലാ പ്രവർത്തനങ്ങളിൽ മനഃസുഖം കണ്ടെത്തും.
ഉത്രാടം: ദൈവിക ചിന്ത ഉടലെടുക്കും, മറ്റുള്ളവരുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, രോഗങ്ങൾ കൊണ്ടുള്ള ധന ചെലവ്, ദാമ്പത്യസുഖക്കുറവ്, പണ സംബന്ധമായി എപ്പോഴും ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരും.
തിരുവോണം: സ്ത്രീകൾ മൂലം ചെലവ് കൂടും, ആരോഗ്യ പരിപാലനത്തിൽ അതീവ ശ്രദ്ധ ആവശ്യമാണ്, അന്യരുടെ വാക്കുകൾ കേട്ട് എടുത്തുചാടി ഒന്നും പ്രവർത്തിക്കരുത്, ചെലവു വർദ്ധിക്കുമെങ്കിലും വരവും അതിന് അനുസരിച്ച് ഉണ്ടാകും.
അവിട്ടം: ബന്ധുക്കൾ സ്‌നേഹത്തോടെ പെരുമാറും, വ്യാപാര കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്, കോടതി കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ, കുടുംബങ്ങളിൽ അസ്വാരസ്യം ഉടലെടുക്കും, ധനത്തിന് ബുദ്ധിമുട്ടേണ്ടി വരും.
ചതയം: എല്ലാവരോടും സൗമ്യമായി പെരുമാറണം, ആരോഗ്യപരമായി കരുതൽ വേണം, ശത്രുക്കൾ വർദ്ധിക്കും, മനസിൽ ഉദ്ദേശിച്ച സംഗതികൾ നേടിയെടുക്കാൻ പ്രയാസപ്പെടും, ദാമ്പത്യ ജീവിതത്തിൽ വിഷമതകൾ, കടങ്ങൾ പ്രശ്‌നങ്ങൾക്ക് കാരണമാകും.
പൂരുരുട്ടാതി: എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, കുടുംബാങ്ങൾ വിപരീതമായി സംസാരിക്കും, മറ്റുള്ളവരുടെ കെണിയിൽ വീഴാതെ നോക്കണം, മുൻകോപം നിയന്ത്രിക്കണം, പ്രണയ കാര്യങ്ങളിൽ ദുഃഖം.
ഉത്രട്ടാതി: ശത്രുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, വിവാഹാലോചനകൾ അന്തിമ തീരുമാനത്തിലെത്തും, വശ്യമായി സംസാരിക്കും, സ്ത്രീകൾ മൂലം പ്രയാസങ്ങൾ വന്നേക്കാം, വിശ്വാസവഞ്ചന നേരിടേണ്ടിവരും, കുടുംബ കലഹങ്ങൾ ഉണ്ടാകാതെ നോക്കണം.
രേവതി: ദേവാലയ ദർശനയോഗം, സ്വന്തം പ്രയത്നത്തിനു യോജിച്ച അംഗീകാരം കിട്ടില്ല, സഹായികൾ ശത്രുക്കൾ ആകും, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും, കോടതിനടപടികൾ നേരിടേണ്ടി വരും