hima

സൂഫി പറഞ്ഞ കഥ, യുഗപുരുഷൻ, അപൂർവരാഗം, ഇയോബിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടിയും തിയേറ്റർ ആർട്ടിസ്റ്റുമായ ഹിമ ശങ്കർ ഹിമ ശങ്കരി എന്ന പേര് സ്വീകരിച്ച് നായികയാവുന്ന സിനിമയുടെ ചിത്രീകരണം കായംകുളത്തും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. നവാഗത യുവ സംവിധായകരായ അജെയ്ഷ് സുധാകരൻ - മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് ഒരുക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. സെവൻത് പാരഡൈസിന്റെ നാലാമത്തെ നിർമ്മാണ സംരംഭമാണ്. . ഒരു അനുജനും അവനു വേണ്ടി ജീവിതം ത്യജിച്ച ചേച്ചിയുടെയും കഥയാണ് ഹിമ ശങ്കരിയാണ് ചേച്ചിയെ അവതരിപ്പിക്കുന്നത്. തമിഴിലെ പ്രശസ്ത സംവിധായകൻ അമീറിന്റെ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ലോകേഷ് ആണ് അനുജൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ടോം കോട്ടയ്ക്കകം സുപ്രധാന വേഷത്തിൽ എത്തുന്നു.മലയാളത്തിലെ പ്രമുഖ നടൻ അതിഥി താരമായി എത്തുന്നു വിനോദ്. കെ. ശരവണൻ ഛായഗ്രഹണവും സുനിൽ. എം.കെ എഡിറ്റിംഗും നിർവഹിക്കുന്നു. ഗായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷിബു കല്ലാറാണ് സംഗീത സംവിധായകൻ. ഷിബു സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ ചിത്രമാണ്.