sabareesh

ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, ഷീലു എബ്രഹാം, ദേവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ട്രോജൻ ഡോ.ജിസ് തോമസ് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നു.ജൂഡ് അന്തോണി ജോസഫ്, മനോജ്‌ ഗിന്നസ്, നോബി, ബാലാജി ശർമ്മ, കെ. ടി .എസ് പടന്നയിൽ, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കൽ എന്നിവരാണ് മറ്റു താരങ്ങൾ.സിൽവർ ബ്ലെയിസ് മൂവി ഹൗസ്, ഹൈ ഹോപ്സ് ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ ഡോ. പി.സി.എ ഹമീദ്, ഷീജോ കുര്യൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം മഹേഷ്‌ മാധവ് . ശബരീഷ് വർമ്മയുടെ വരികൾക്ക് സംഗീതം പകരുന്നതും ഗാനങ്ങൾ ആലപിക്കുന്നതും സെജോ ജോൺ ആണ്. പി.ആർ.ഒ: പി. ശിവപ്രസാദ്