shajoon

മിമിക്രി കലാകാരൻമാരുടെ കൂട്ടായ്മയായ MAA ജനറൽ സെക്രട്ടറിയായി കലാഭവൻ ഷാജോണിനെ തിരഞ്ഞെടുത്തു. പ്രസിഡന്റായി നാദിർഷ തുടരും. സിദ്ധിഖും സുരേഷ് ഗോപിയും ദിലീപുമാണ് രക്ഷാധികാരികൾ. ടിനി ടോമും രമേഷ് പിഷാരടിയും വൈസ് പ്രസിഡന്റുമാർ. സാജു നവോദയയും ദേവി ചന്ദനയുമാണ് ജോയിന്റ് സെക്രട്ടറിമാർ. കലാഭവൻ പ്രജോദാണ് ട്രഷറർ. 13 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.