df

മുംബയ്:ചാഞ്ചാട്ടത്തിനിടെ വ്യാപാര ആഴ്ചയിലെ അവസാനദിനത്തിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 233.48 പോയന്റ് താഴ്ന്ന് 57,362.20ലും നിഫ്റ്റി 69.80 പോയന്റ് നഷ്ടത്തിൽ 17,153ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ടൈറ്റാൻ കമ്പനി, ടെക്മഹീന്ദ്ര, മാരുതി സുസുക്കി, സിപ്ല, ഐ.ഒ.സി, നെസ്‌ലെ ഇന്ത്യ, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്‌സ്, എൽആൻഡ്ടി, ടി.സി.എസ്, വിപ്രോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഒരുശതമാനത്തോളം നഷ്ടത്തിലായി. ബജാജ് ഓട്ടോ, അദാനി പോർട്‌സ്, എസ്.ബി.ഐ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്‌സ്, റിലയൻസ്, എസ്.ബി.ഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.