മുംബയ്: രാകേഷ് ജുൻജുൻവാലയുടെ പുതിയ എയർലൈൻ കമ്പനിയായ ആകാശ എയർലൈൻസിന്റെ ആദ്യവിമാനം ജൂണിൽ പറക്കും. ലൈസൻസുകൾ പൂർണമായി നേടാനുള്ള അവസാനഘട്ട ശ്രമത്തിലാണ് കമ്പനിയെന്ന് ചീഫ് എക്‌സിക്യൂട്ടീവ് വിനയ് ഡൂബെ ഇന്നലെ മാദ്ധ്യമങ്ങളെ അറിയിച്ചു. ലോഞ്ച് ചെയ്ത് 12 മാസത്തിനുള്ളിൽ 18 വിമാനങ്ങളാണ് ആകാശ എയർലൈൻ ലക്ഷ്യമിട്ടിരിക്കുന്നത്.

ബ‌ഡ്ജറ്റ് എയർലൈൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ 72 വിമാനങ്ങൾ സ്വന്തമാക്കുമെന്നും ദക്ഷിണേന്ത്യൻ നഗരമായ ഹൈദരാബാദിൽ നടന്ന എയർ ഷോയിൽ സംസാരിക്കവെ ഡൂബെ വ്യക്തമാക്കി. ഇക്കഴിഞ്ഞ നവംബറിൽ,​ ഏകദേശം 9 ബില്യൺ ഡോളർ വിലമതിക്കുന്ന 72 ബോയിംഗ് 737 മാക്‌സ് ജെറ്റുകൾക്ക് ആകാശ ഓർഡർ നൽകിയിരുന്നു. പ്രവർത്തനം ആരംഭിക്കുന്നതിനായി 2022 ഒക്ടോബറിലാണ് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് ആകാശ എയറിന് പ്രാഥമിക അനുമതി ലഭിച്ചത്.