
ലാഹോർ: പാകിസ്ഥാനെതിരായ മൂന്നാമത്തേയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ 115 റൺസിന്റെ തകർപ്പൻ ജയം നേടി പരമ്പര ഓസീസ് സ്വന്തമാക്കി (1-0). സ്‌കോര്‍: ആസ്‌ട്രേലിയ 391/10, 227/3 ഡിക്ലയേർഡ്. പാകിസ്താന്‍ 268/10, 235/10. 351 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് വിക്കറ്റ് നഷ്ടമില്ലാതെ 73 റൺസ് എന്ന നിലയിൽ അവസാന ദിനമായ ഇന്നലെ ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 235 റൺസിന് ഓൾൗട്ടാവുകയായിരുന്നു.5 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ നാഥാൻ ലിയോണാണ് പാകിസ്ഥാനെ തകർത്തത്.