petrol-price

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില നാളെയും കൂടും. ഡീസൽ ലിറ്ററിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 110 രൂപയോടടുക്കും. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ കൊച്ചിയില്‍ 96 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും. ഇന്ന് പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ 84 പൈസയും വര്‍ദ്ധിച്ചിരുന്നു.

നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർദ്ധന പുനരാരംഭിച്ചത്. . ചൊവ്വയും ബുധനും വെള്ളിയും വർദ്ധനവുണ്ടായി. 2021 നവംബറില്‍ ദീപാവലിയോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വർദ്ധന വരുത്തിയത്. അഞ്ച് മാസത്തെ ഇടവേളക്കുശേഷം ഗാർഹിക സിലിണ്ടർ വിലയും വർധിപ്പിച്ചിരുന്നു. എൽ.പി.ജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്.