
എന്നും ഇണയുമൊത്തുളള ശാരീരികബന്ധം മനുഷ്യന് സൂപ്പർപവർ നൽകും. സംഗതി സത്യമാണ്. സൂപ്പർ ഹീറോകളുടെ സൂപ്പർ പവറല്ല പകരം ആരോഗ്യപൂർണമായ ജീവിതത്തിന് സഹായിക്കുന്ന സാഹചര്യമാണ് അതിലൂടെ ലഭിക്കുക. സ്‌ട്രെസ് കുറയ്ക്കാനും അർബുദ രോഗ സാദ്ധ്യത പരിമിതപ്പെടുത്താനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ലഘൂകരിക്കാനുമെല്ലാം അടുപ്പമുളള ലൈംഗികബന്ധത്തിലൂടെ സാധിക്കും. അതുവഴി നമ്മുടെ ആയുർദൈർഘ്യം വർദ്ധിക്കും. നല്ല ലൈംഗികബന്ധത്തിന്റെചില ഗുണങ്ങളറിയാം.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും ശാരീരികബന്ധത്തിൽ പങ്കാളികൾ ഏർപ്പെട്ടാൽ അത് പ്രതിരോധശേഷി വർദ്ധിക്കാൻ കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിലൂടെ ഇത്തരം ബന്ധമില്ലാത്തവരെക്കാൾ 30 ശതമാനത്തോളം ആന്റിബോഡി വർദ്ധനയുണ്ടാകുന്നു.സാൻഫ്രാൻസിസ്‌കോ സർവകലാശാലയിലെ വിദഗ്ദ്ധർ പറയുന്നതനുസരിച്ച് ലൈംഗികമായി സജീവമായവർക്ക് അതല്ലാത്തവരെക്കാൾ പകർച്ചാവ്യാധികളെ നേരിടേണ്ടിവരും. എന്നാൽ അവരിലെ ഉയർന്ന പ്രതിരോധശേഷി പനി പോലെയുളള രോഗങ്ങളിൽനിന്നും സംരക്ഷിക്കും.
ഹൃദയാരോഗ്യം കാക്കുന്നു
നല്ല ഹൃദയാരോഗ്യത്തിന് ആഴ്ചയിൽ മൂന്ന് മുതൽ അഞ്ച് ദിവസം വരെ വ്യായാമം ആവശ്യമാണ്. തീവ്രമായ വ്യായാമം പോലെയാണ് ഹൃദയത്തിന് നല്ല ലൈംഗികബന്ധം. ശാരീരികബന്ധത്തിൽ ഹൃദയമിടിപ്പിന്റെ വേഗം വർദ്ധിക്കും.ഇത്തരത്തിൽ ഏറ്റവുമധികം ഗുണം ലഭിക്കുക പുരുഷന്മാർക്കാണെന്ന് പഠനങ്ങൾ പറയുന്നു.
അമിതരക്തസമ്മർദ്ദത്തിന് വിട
മുതിർന്നവരിലെ പ്രധാന പ്രശ്നമായ അമിത രക്തസമ്മർദ്ദത്തിന് ലൈംഗിക ബന്ധം തടയിടും. ആഴ്ചയിൽ രണ്ട്തവണയെങ്കിലും ലൈംഗികബന്ധം സ്ത്രീകളിൽ പ്രധാനമായും രക്തസമ്മർദ്ദം കുറയാനും അതുവഴി ഹൃദയാഘാതം. പക്ഷാഘാതം എന്നിവയ്ക്കുളള സാദ്ധ്യത ഇല്ലാതാക്കുന്നു.
തലവേദനകളെ അകറ്റുന്നു
മൈഗ്രേൻ, മറ്റ് ഉപദ്രവകാരികളായ തലവേദനകളിൽ നിന്ന് മികച്ച ലൈംഗികബന്ധം ആശ്വാസം നൽകും. 60 ശതമാനത്തോളം മൈഗ്രെയിൻ ബാധിതർക്ക് നല്ല ശാരീരികബന്ധമുണ്ടാകമ്പോൾ രോഗസാദ്ധ്യത കുറയുന്നതായാണ് ജർമ്മനിയിലെ ആരോഗ്യവിദഗദ്ധർ കണ്ടെത്തിയത്. ഇതിന് കാരണം ശരീരബന്ധമുണ്ടാകമ്പോൾ എന്റോമോർഫിൻ എന്ന വേദനസംഹാരി ഹോർമോണുണ്ടാകുന്നു. ഇതുവഴി നല്ല ആശ്വാസം കൂടുതൽ സ്ത്രീകളിലാണ് കണ്ടെത്തിയത്.
മറ്റ് ഗുണങ്ങൾ
ഉറക്കത്തിൽ പ്രശ്നമുളളവരിൽ നല്ല ശാരീരിക ബന്ധമുണ്ടാകമ്പോൾ നല്ല ഉറക്കം ലഭിക്കുകയും അവരുടെ ശാരീരികപ്രവർത്തനങ്ങൾ മെച്ചപ്പെടുകയുെ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശാരീരിക ബന്ധത്തിനിടെ ഓക്സിടോസിൻ, ഡോപാമിൻ, എന്റോർഫിൻ എന്നിവയുണ്ടാകുന്നുണ്ട്. ഇവ വഴി സ്‌ട്രെസ് നിയന്ത്രിക്കപ്പെടുന്നു. അങ്ങനെ മികച്ച ആരോഗ്യം ലഭിക്കുന്നു.