saff

ജംഷ‌ഡ്പൂർ: അണ്ടർ 18 സാഫ് വനിതാ ഫുട്ബാൾ ടൂർണമെന്റിൽ ഇന്ത്യ ചാമ്പ്യൻമാരായി. അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റെങ്കിലും മികച്ച ഗോൾ ഡിഫറൻസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ കിരീടം സ്വന്തമാക്കുകയായിരുന്നു. ടൂർണമെന്റിലെ താരവും ടോപ്‌ സ്കോറർ പുരസ്കാരവും 5 ഗോൾ നേടിയ ഇന്ത്യയുടെ ലിൻഡാ കോം സ്വന്തമാക്കി.