
ബാഹുബലി സംവിധായകൻ എസ്.എസ് രാജമൗലിയുടെ ബിഗ്‌ബജറ്റ് ബഹുഭാഷാ ചിത്രം ആർആർആർ ഇന്നലെയാണ് റിലീസ് ചെയ്‌തത്. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന സീതാരാമ രാജുവിന്റെയും കോമരം ഭീമിന്റെയും കഥയാണ് ഫിക്‌ഷൻ ചേർത്ത് രാജമൗലി വെളളിത്തിരയിലെത്തിച്ചത്. കേവലം തെന്നിന്ത്യൻ ചിത്രം എന്നതിനെക്കാൾ പാൻ ഇന്ത്യൻ റീച്ച് ഉളള ചിത്രമായി ആർആർആർ ഇതിനകം മാറി.
ചിത്രത്തെയും സംവിധായകനെയും മുഖ്യവേഷം ചെയ്‌ത ജൂനിയർ എൻടിആർ, രാംചരൺ എന്നിവരെയും പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശങ്കർ. വളരെ ആകർഷിക്കുന്നതും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതും വളരെ ശക്തിമത്തായതുമായ ചിത്രമാണ് ആർആർആർ എന്ന് ശങ്കർ പറയുന്നു. സംവിധായകന്റെ ഭാവന അപരാജിതമാണെന്നും രാജമൗലിയല്ല മഹാരാജമൗലിയാണ് സംവിധായകനെന്നും ശങ്കർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പുകഴ്‌ത്തുന്നു.