mohanlal-unnikrishnana

മോഹന്‍ലാലിന്റെതായി ഏറ്റവുമൊടുവിൽ റിലീസായ ചിത്രമാണ് ആറാട്ട്. ഉ‌ദയകൃഷ്‌ണ രചനയും ബി. ഉണ്ണികൃഷ്ണന്‍ സംവിധാനവും നിർവഹിച്ച ചിത്രം തീയേറ്റർ റിലീസായിരുന്നു. കുറച്ച് ദിവസം മുൻപ് ചിത്രം ഒടിടിയിലും പ്രദർശനത്തിനെത്തിയിരുന്നു. കടുത്ത ഡീഗ്രേഡിങ്ങാണ് റിലീസിനെത്തിയ സമയത്ത് ചിത്രം നേരിട്ടത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍.

എന്തിനാണ് വെറുതെ ചിത്രത്തെ വിശകലനം ചെയ്യുന്നതെന്ന് ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നു. അതൊരു പാവം സിനിമയാണ് എന്നും നിങ്ങള്‍ ഒരിക്കല്‍ കൂടി ആ സിനിമ കണ്ടാല്‍ തനിക്ക് സന്തോഷമാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കണ്ടിട്ട് രണ്ട് മൂന്ന് ദിവസം കഴിയുമ്പോള്‍ നിങ്ങള്‍ ആ സിനിമ മറന്നുകളഞ്ഞേക്ക് എന്നും ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വേണമെങ്കില്‍ ആ സിനിമയിലെ ഫൈറ്റ് ഇഷ്ടപ്പെട്ടു, ഫണ്‍ ഇഷ്ടപ്പെട്ടു, ലാല്‍ സാറിനെ ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞോ എന്നും തമാശ രൂപേണ ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേർത്തു.

ആറാട്ടിനെ വെറുതെ വിടുകയാണ് നല്ലതെന്ന് തോന്നുന്നു. നിങ്ങളെന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കും. കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ലാല്‍ സാറിന്റെ പ്രശസ്തമായ ഡയലോഗ് പോലെ കൊല്ലാതിരുന്നൂടെ എന്നും അദ്ദേഹം ചോദിച്ചു.