army-tanker

കീവ്: യുക്രെയിനിൽ ആക്രമണം നടത്തുന്ന റഷ്യയുടെ ഒരു ആ‌‌ർമി കമാൻഡർ സ്വന്തം സൈന്യത്താൽ കൊല്ലപ്പെട്ടു. റഷ്യയുടെ 37-ാമത് മോട്ടോർ റൈഫിൾ ബ്രിഗേഡിലെ കേണൽ മെഡ്‌വെചെക്ക് ആണ് കൊല്ലപ്പെട്ടത്. യൂണിറ്റിലെ അപകടങ്ങളിൽ അസ്വസ്ഥരായ സൈന്യം സ്വന്തം കേണലിനെ കൊലപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സെെന്യം ടാങ്കർ കയറ്റി കമാൻഡറെ കൊന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ടാങ്കർ കയറ്റിയിറക്കിയതോടെ ഇരു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ കമാൻഡറെ ഉടൻ തന്നെ ബെലൂറസിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ കമാൻ‌ഡർ ഇപ്പോഴും ജീവനോടെയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം കമാൻഡറെ സെെന്യം കൊലപ്പെടുത്തിയതല്ല, മറിച്ച് യുദ്ധത്തിനിടെയുണ്ടായ മുറിവുകളാണ് മരണകാരണമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. 15,000 ത്തോളം റഷ്യൻ സെെനികർ യുക്രെയിനിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് നാറ്റോയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.