
ഊട്ടി: ഒരു വയസുകാരനെ വായിൽ ഭക്ഷണം കുത്തിനിറച്ച് അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ഗീത ഫെബ്രുവരി പതിനാലിനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇവർ തന്നെയാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംശയം തോന്നി ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ക്രൂരകൃത്യം പുറംലോകമറിഞ്ഞത്.
നീലഗിരിയിലെ ഉദഗയ് വാഷർമാൻപേട്ട് സ്വദേശിനിയായ ഗീത രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്. കോയമ്പത്തൂർ സ്വദേശിയായ കാർത്തിക്കിനെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. അടുത്തിടെ ഇയാളും യുവതിയും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
തുടർന്ന് മൂന്ന് വയസുള്ള കുട്ടിയേയും കൂട്ടി കാർത്തിക്ക് കോയമ്പത്തൂരിലേക്ക് പോയി. ഗീതയും ഒരു വയസുകാരനും ഊട്ടിയിലാണ് താമസം. യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധത്തിന് മകൻ തടസമായി തോന്നിയതുകൊണ്ടാണ് കൊലപാതകം നടത്തിയത്.