travel-bag

ന്യൂഡൽഹി: കാണാതായ പതിനേഴുകാരന്റെ മൃതദേഹം ട്രാവൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്‌ച രാവിലെയാണ് സംശയാസ്പദമായ രീതിയിൽ ഡൽഹിക്ക് സമീപം മംഗൽപുരി തെരുവിൽ ബാഗ് ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടത്.

ബാഗിനുള്ളിൽ നിന്നും ഒരു കാൽപാദവും പുറത്തു കണ്ടിരുന്നു. പൊലീസുദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്‌ച മുതലാണ് രോഹിണി സെക്‌‌ടർ 1ൽ നിന്നും കൊല്ലപ്പെട്ട പതിനേഴുകാരനെ കാണാതായത്.

കഴുത്തു മുറിച്ച നിലയിലും കൈകൾ കെട്ടിയിട്ട നിലയിലുമായിരുന്നു മൃതദേഹം ബാഗിനുള്ളിൽ സൂക്ഷിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.