vinayakan

പുതിയ ചിത്രമായ 'ഒരുത്തീ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ തനിക്ക് സെക്സ് ചെയ്യാൻ തോന്നിയാൽ ആ സ്ത്രീയോട് ചോദിക്കുമെന്ന് നടൻ വിനായകൻ പറഞ്ഞിരുന്നു. നടന്റെ പരാമർശത്തിനെതിരെ നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.

സംഭവത്തിൽ മാപ്പ് പറഞ്ഞിരിക്കുകയാണ് വിനായകനിപ്പോൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടൻ രംഗത്തെത്തിയത്. മാദ്ധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് തന്റെ ഭാഷാ പ്രയോഗത്തിന്മേൽ വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്ന് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നമസ്കാരം ,

ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ

ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാദ്ധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല]

വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു .

വിനായകൻ .

fb

താൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്, ഒരു പെണ്ണുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് ആവർത്തിക്കുമെന്നുമായിരുന്നു വിനായകൻ പറഞ്ഞത്.