പാമ്പിനെപ്പേടിയില്ലാത്തവർ വളരെ ചുരുക്കമാണ്. പാമ്പിനെ കണ്ടാൽ ഭയന്ന് വിറയ്ക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ചില ആളുകളുണ്ട്, പാമ്പിനെ ഒരു പേടിയും ഇല്ലാത്തവര്‍. പാമ്പിനൊപ്പം കളിക്കുന്നതിനും അവര്‍ക്ക് മടിയില്ല.
പലപ്പോഴും കൂടുതലും കുട്ടികളായിരിക്കും പാമ്പിനൊപ്പം കളിക്കുന്നത്. ഒരുപക്ഷെ പാമ്പിന്റെ ഭയാനകത അവര്‍ക്ക് അറിയാത്തത് കൊണ്ടാവാം, അതുമല്ലെങ്കിൽ പേടിയില്ലാത്തത് കൊണ്ടാവാം. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
ഒരു കുട്ടി അഞ്ചടി നീളമുള്ള പാമ്പുമായി കളിക്കുന്നതാണ് വീഡിയോയിൽ കാണാനാകുന്നത്. കുട്ടിയുടെ ജീവനുതന്നെ അപകടമായ രീതിയിലാണ് പാമ്പുമായി കളിയ്ക്കുന്നത്. പലതവണ പാമ്പിന്റെ വാലില്‍ പിടിച്ചു കുട്ടി വലിക്കുന്നുണ്ട്. ഭാഗ്യം കൊണ്ട് പാമ്പ് കുട്ടിയെ കടിച്ചില്ല. വീഡിയോ കാണാം...
