
ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നത് മാനസിക സമ്മർദ്ദം കൂട്ടുമെന്നും സന്തോഷം ഇല്ലാതാക്കുമെന്നുമൊക്കയാണ് പൊതുവെയുള്ള ധാരണ. എന്നാൽ ചിലയവസരങ്ങളിൽ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ആത്മവിശ്വാസവും ശാരീരിക ബലവും വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം തെളിയിക്കുന്നു.
ഇംഗ്ളണ്ടിലെ കീലെ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തൽ. മാത്രമല്ല ദേഷ്യപ്പെടുന്നത് റിസ്ക് എടുക്കാൻ പ്രാപ്തരാക്കുമെന്നും പഠനത്തിൽ പറയുന്നു. ഡോ. റിച്ചാർഡിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിൽ ദേഷ്യവും ആത്മവിശ്വാസവും തമ്മിലുള്ള മനശാസ്ത്രപരമായ ബന്ധവും കണ്ടെത്തി. ശാരീരിക പ്രവർത്തികൾ കൂടുതലായി ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ സ്വയം ശകാരിക്കുകോ മറ്റുള്ളവരെ ശകാരിക്കുകയോ ചെയ്യുന്നതിലൂടെ കൂടുതൽ സമയം പ്രവർത്തിക്കാനാകുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
ഏതെങ്കിലും കഠിനമായ പ്രവർത്തികൾ ചെയ്യുന്നതിന് മുന്നോടിയായി ദേഷ്യപ്പെടുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാനും സഹായകമാകുമെന്നാണ് പഠനത്തിൽ പറയുന്നത്. ശകാരത്തിലൂടെ ഭയവും ആശങ്കകളും കുറയ്ക്കാൻ സാധിക്കുമെന്ന് സംഘത്തിലെ മറ്റൊരു അംഗമായ ഡോ.സ്റ്റീഫൻ പറയുന്നു.