rrr

ബാഹുബലിയ്ക്ക് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ആർ ആർ ആർ കുതിപ്പ് തുടരുന്നു. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത് വന്നിരിയ്ക്കുകയാണ്. ജൂനിയർ എൻ ടി ആർ, രാം ചരൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ആദ്യ ദിനം മുതൽ തന്നെ ചിത്രം കാശ് വാരുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ റിലീസായ ചിത്രം ആദ്യ ദിനം തന്നെ നേടിയ ആഗോള കലക്‌ഷൻ 248 കോടിയാണ്. തെലുങ്കിൽ നിന്നും ആദ്യദിനം തന്നെ 127 കോടിയാണ് ആർ ആർ ആർ വാരിക്കൂട്ടിയത്.

rrr

പല തിയറ്ററുകളിലും ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഹിന്ദിയിൽ നിന്നും 22 കോടിയും, കർണാടകയിൽ നിന്ന് 16 കോടിയും ചിത്രം സ്വന്തമാക്കി. നാല് കോടിയാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയത്. തമിഴിൽ നിന്ന് ഒൻപത് കോടിയും കരസ്ഥമാക്കി.

ഓവർസീസ് റെെറ്റ്സ് വഴി 69 കോടിയും ആർ.ആർ.ആറിന് നേടാനായി. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് ആർ ആർ ആർ. 650 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. കേരളത്തിൽ 500ലധികം സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ലോകത്താകമാനം 10,000 സ്ക്രീനുകളിലാണ് റിലീസായത്.