riyas

തിരുവനന്തപുരം: ഇടതുപക്ഷം പുറത്തിറക്കിയ പ്രകടനപത്രികയിൽ കെ റെയിലും ഉൾപ്പെട്ടിരുന്നെന്നും ഇതിനാലൊക്കെയാണ് ജനങ്ങൾ വീണ്ടും എൽ ഡി എഫിനെ അധികാരത്തിലെത്തിച്ചതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത വികസനത്തിൽ ജനങ്ങളുടെ തെറ്റിദ്ധാരണ മാറിയതുപോലെ കെ റെയിൽ വിഷയത്തിലും മാറുമെന്ന് റിയാസ് പറഞ്ഞു. ഡി വൈ എഫ് ഐ പ്രവർത്തകർ ഓരോ വീടുകൾ തോറും കയറിയിറങ്ങി ബോധവത്കരണം നടത്തുന്നുണ്ടെന്നും ജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണ മാറ്റാൻ ഇത് പര്യാപ്തമാണെന്നും റിയാസ് വ്യക്തമാക്കി.

ജനകീയ സമരങ്ങൾ ചോരയിൽ മുക്കി ഇല്ലാതാക്കാമെന്നുള്ള കാഴ്ചപ്പാട് സ‌ർക്കാരിന് എന്തായാലും ഇല്ലെന്നും പക്ഷേ കെ റെയിൽ സമരം ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും റിയാസ് ആരോപിച്ചു. ഒരു ചെറിയ വിഭാഗം മാത്രമാണ് തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നതെന്നും മന്ത്രി ആരോപിച്ചു.