
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: പൊതുപ്രവർത്തകർ അവരുടെ പ്രവൃത്തികൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, പൂർവിക സ്വത്ത് ലഭിക്കാൻ സാദ്ധ്യതയുണ്ട്, ശത്രുതാ മനോഭാവത്തിൽ ആയിരുന്ന വ്യക്തികൾ സ്വാർത്ഥ താൽപര്യങ്ങൾ സാധിക്കുന്നതിനു വേണ്ടി ചങ്ങാത്തം കൂടാൻ ശ്രമിക്കും.
ഭരണി: ഉന്നത വ്യക്തികളുടെ സഹായത്താൽ ജീവിതത്തിൽ വിജയം നേടും, പുതിയ കർമ്മ മേഖല തുടങ്ങുകയും വലിയ സ്ഥാപനമായി മാറുകയും ചെയ്യും, വിദേശ യാത്ര തരപ്പെടും, ആരാധനാലയങ്ങളിൽ ധാരാളം സമയം ചിലവഴിക്കും, മാദ്ധ്യമങ്ങളിൽ തിളങ്ങും.
കാർത്തിക: ഉത്തമമായ വിവാഹാലോചനകൾ വരും, വ്യവഹാര വിജയം, വിശിഷ്ട ഭോജന സൗഖ്യം, കർമ്മ രംഗത്ത് സൽപേര് നിലനിർത്താൻ കഴിയും, തൊഴിൽപരമായും ധനപരമായും ഉണ്ടായിരുന്ന ദോഷങ്ങൾ മാറും, പുണ്യ ദേവാലയങ്ങൾ സന്ദർശിക്കും.
രോഹിണി: കുടുംബജീവിതത്തിൽ ശാന്തിയും സമാധാനവും കളിയാടും, ആരോഗ്യപരിപാലനം നടത്തും, പുതിയ അവസരങ്ങൾ ലഭിക്കും, ഇഷ്ട ജനങ്ങൾ വഴി നേട്ടമുണ്ടാകും, ഭാഗ്യ പരീക്ഷണത്തിൽ വിജയം വരിക്കും, പഠന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തും, മതപരമായ കാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും.
മകയിരം: വ്യവഹാരവിജയം, ദേവാലയ ദർശനം നടത്തും, കുടുംബത്തിൽ ഉണ്ടായിരുന്ന അസ്വസ്ഥതകൾക്ക് ശമനം ലഭിക്കും, സുഖാനുഭവങ്ങൾ വിട്ടു വിട്ടു അനുഭവിക്കും, ലോണുകൾ എളുപ്പത്തിൽ അനുവദിച്ചു കിട്ടും, വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും.
തിരുവാതിര: മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കും, ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണും, ഇഷ്ട ജന സമ്പർക്കത്തിൽ മനസിന് സന്തോഷം കിട്ടും, വസ്ത്രാഭാരണാദി ലാഭം, രോഗശാന്തി, വിദൂരവാസം, അവിചാരിത ധനനേട്ടം, സന്താനങ്ങളെ കൊണ്ട് ഗുണങ്ങൾ ഉണ്ടാവും, സ്വദേശത്ത് തിരിച്ചെത്താൻ സാധിക്കും.
പുണർതം: മാതാവിന്റെ കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും, തൊഴിൽ മേഖല ഉഷാറാകും, രോഗാവസ്ഥയിൽ നിന്നും പുതിയ ചികിത്സാ രീതിവഴി മോചനം ലഭിക്കും, കുടുംബവുമായി ചേർന്ന് ജീവിക്കാനാവാത്ത അവസ്ഥക്ക് മാറ്റം വരും, സംഘടന പ്രവർത്തനങ്ങളിൽ വളരെ സൂക്ഷ്മതയോടെ പ്രവർത്തിക്കണം.
പൂയം: ശത്രുക്കളുടെയും അസൂയാലുക്കളുടെയും ശല്യം വർദ്ധിക്കും, തട്ടിപ്പിനിടയാകാൻ സാദ്ധ്യതയുള്ളതിനാൽ കരുതലോടെ മുന്നേറണം, പണം കടം കൊടുക്കരുത്, മേലുദ്യോഗസ്ഥന്മാരുടെ നീരസം സംബാദിക്കും, അറിയാതെ ചെയ്തുപോയ കുറ്റങ്ങൾ മുതിർന്നവർ ക്ഷമിക്കും.
ആയില്യം: ശത്രു ദോഷം പ്രാർത്ഥിക്കും, രോഗങ്ങൾ കൊണ്ടുള്ള ധനചിലവ്, ദാമ്പത്യ സുഖക്കുറവ്, ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം, രഹസ്യ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണം, ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറും, യശസ്, കർമ്മ പുഷ്ടി എന്നിവ ഉണ്ടാകും.
മകം: അബദ്ധങ്ങളിൽ ചാടും, കുടുംബത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കും, ഭൂമി സംബന്ധമായ തർക്കങ്ങൾക്കും കലഹങ്ങൾക്കും സാദ്ധ്യത, മനഃസമാധാനക്കുറവു സ്വയം ഉണ്ടാക്കും, ധനചെലവ്, ദൂരയാത്രാക്ലേശം, ഉന്നതരിൽ നിന്നും വിഷമങ്ങൾ ഏറും.
പൂരം: വൈവാഹിക ജീവിതത്തിൽ അന്യരുടെ ഇടപെടൽ മൂലം അസ്വസ്ഥതകൾ, ധനം സ്വരൂപിക്കാൻ നന്നേ ബുദ്ധിമുട്ടും, കുടുംബാംഗങ്ങൾ പ്രതികാര മനോഭാവത്തോടെ പെരുമാറും, കടങ്ങൾ പ്രശ്‌നങ്ങൾക്ക് കാരണമാകും, യാത്രകളിൽ അപകടങ്ങൾ വരാം, ധനനഷ്‌ടം സംഭവിക്കും, തൊഴിലിൽ പ്രശ്നങ്ങൾ.
ഉത്രം: സന്താനങ്ങൾക്ക് അസുഖങ്ങൾ, അന്യദേശത്ത്, ജോലിക്കൂടുതൽ അനുഭവപ്പെടും, തൊഴിലിൽ കുഴപ്പങ്ങൾ, പങ്കാളിയെ തൊഴിൽ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും, പണയത്തിലിരിക്കുന്ന ഉരുപ്പടികൾ നഷ്ടപ്പെടാതെ നോക്കണം, തീരുമാനങ്ങളിൽ കർക്കശ നിലപാടെടുക്കും.
അത്തം: കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം, കുടുംബത്തിൽ സമാധാനം കിട്ടത്തക്ക വണ്ണമുള്ള പ്രവത്തികൾ കാഴ്ച വയ്‌ക്കും, ധനനേട്ടം, തടസങ്ങൾ മാറി കിട്ടും, വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അനുമതി ഉണ്ടാകും, ധനലഭ്യതയും.
ചിത്തിര: പ്രതിസന്ധികൾ സ്വയം ഒഴിഞ്ഞുപോകും, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദമാകും, കലകളിൽ താൽപര്യവും അഭിനിവേശവും തോന്നും, വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം, സഹോദരങ്ങളുമായി കൂട്ടുചേർന്ന് പ്രവർത്തിക്കും, വ്യവഹാര വിജയം.
ചോതി: കേസുകൾ രമ്യതയിലാകും, രോഗാവസ്ഥയിൽ നിന്നും പുതിയ ചികിത്സാ രീതിവഴി മോചനം ലഭിക്കും, ഭാര്യാ ഭർത്താക്കന്മാർ ഒന്നിച്ചു താമസിക്കാൻ സാധ്യത, ഭാഗ്യക്കുറിചിട്ടിവായ്പ എന്നിവ ലഭിക്കും, മാധ്യമങ്ങളിൽ ശോഭിക്കും, പ്രതികുലമായ പരിതസ്ഥിതികളിൽ മനോധൈര്യം പ്രകടിപ്പിക്കും.
വിശാഖം: അന്യരുടെ പ്രയാസത്തിൽ സമാശ്വാസം കൊടുക്കും, യാത്രയിൽ നേട്ടങ്ങൾ, പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിധാരണകൾ മാറിക്കിട്ടും, ദാനകർമ്മങ്ങൾ നടത്തും, ഇന്റർവ്യൂവിൽ ജയം, കുടുംബ ഭദ്രത കൈവരിക്കും, ജോലിയിൽ നിന്നും കൂടുതൽ വരുമാനം.
അനിഴം: ദാമ്പത്യ സുഖം, ഇഷ്ടഭക്ഷണ ലബ്ധി, വിനോദയാത്ര, ആപത്തുകളിൽ നിന്നും അത്ഭുതമായി രക്ഷപെടും, ജോലിഭാരം കുറയും, അന്യരുടെ സഹായത്താൽ കാര്യങ്ങൾ അനുകൂലമാക്കും, പിതാവിൽനിന്നും അനുകൂല നിലപാട്, മനഃസുഖം അനുഭവത്തിൽവരും, ആരോപണങ്ങൾ അടിസ്ഥാന രഹിതമായിരിക്കും.
കേട്ട: വാഹനക്രയവിക്രയങ്ങളിൽ ലാഭവും നേട്ടവും, കരാറുകളിലൂടെ ധനപ്രാപ്തി, വസ്ത്രാഭരണാദികൾ ലഭിക്കും, വാഹനക്രയവിക്രയങ്ങളിൽ ലാഭവും നേട്ടവും, സ്വന്തം കൗശലം കൊണ്ടി ദുഷ്‌കരമായിരുന്നു എന്ന് കരുതിയിരുന്ന സംഗതികൾ വരുതിയിലാക്കും, സർക്കാർ ആനുകൂല്യം കിട്ടും.
മൂലം: മകൾക്ക് വിവാഹത്തിനുണ്ടായിരുന്ന തടസങ്ങൾ അകലും, സാമ്പത്തീകമായി മേന്മയുള്ള സമയം, ഹോട്ടൽ രംഗത്ത് നിന്നും കൂടുതൽ വരുമാനം
സ്ത്രീകൾക്ക് തൊഴിൽ രംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങൾ കിട്ടും, അപ്രതീക്ഷിത ധനനേട്ടം, അസ്ഥി വേദനയ്ക്ക് നേരിയ തോതിൽ ശമനം.
പൂരാടം: ജീവിത ലക്ഷ്യം നിറവേറും, ആരോഗ്യപരമായി നല്ല സമയം, സഹോദരഗുണം, ഭാഗ്യം അനുകൂലമായി നിൽക്കുന്നു, ഉത്തരവാദിത്തത്തോടെ ജോലി ചെയ്തു തീർക്കും. കലാപരമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും, ജോലിക്കുള്ള അറിയിപ്പുകൾ കിട്ടും, മനഃസമാധാനം, ദാമ്പത്യ സുഖകൂടുതൽ, രോഗശാന്തിയും, വാഹനഭാഗ്യം സിദ്ധിക്കും.
ഉത്രാടം: ബന്ധുക്കളുടെ എതിർപ്പുകൾ ഉണ്ടാകും, ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം കൂടും, രോഗാവസ്ഥ മൂർഛിക്കും, സ്ത്രീകളെ വിശ്വസിക്കരുത്, പ്രതീഷിച്ചിരുന്ന അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, ഉല്ലാസകരമായ അനുഭവങ്ങൾ, അനുകൂലമായ വിവാഹ ബന്ധം കിട്ടും.
തിരുവോണം: അനുകൂലമായ സാഹചര്യങ്ങൾ, പ്രകൃതി രമണീയമായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കും, മനസന്തോഷം, എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും, രോഗശാന്തി, എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും, സ്ത്രീകൾ മൂലം സുഖവും സമാധാനവും വ്യക്തി ജീവിതത്തിൽ ഉണ്ടാകും.
അവിട്ടം: വൈദുതി, വാഹനം, വാതകം, ആയുധം, രാസപദാർത്ഥങ്ങൾ എന്നിവയിലൂടെ അപകടം വരാൻ സാദ്ധ്യത ഉള്ളതിനാൽ സൂക്ഷ്മതയോടെ പെരുമാറണം, കുടുംബ കാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും, ഈശ്വരാധീനം ഉണ്ടാകും, തൊഴിലിൽ ഉയർച്ചയും പുത്തനുണർവും വരും.
ചതയം: നിദ്രാ ഭംഗം വരാതെ ശ്രദ്ധിക്കുക, അന്യർ കർമ്മരംഗത്ത് പ്രയാസങ്ങൾ ഉണ്ടാക്കും, ചതിയിൽ അകപ്പെടും, ഉന്നതോദ്യോഗസ്ഥരിൽ നിന്നും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കാം. അന്യദേശ വാസം ഗുണം ചെയ്യും, രോഗങ്ങൾക്ക് ആശ്വാസം, മാതൃഗുണം ലഭിക്കും, ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ ആവശ്യമാണ്.
പൂരുരുട്ടാതി: സ്ത്രീകൾക്ക് അംഗീകാരങ്ങൾ, ആത്മവിശ്വാസം വർദ്ധിപ്പിക്കണം, പ്രണയത്തിനു കുടുംബത്തിൽനിന്നും പ്രതികൂലമായ നിലപാട്, ശത്രുക്കൾ ഒഴിഞ്ഞുപോകും, ദാമ്പത്യം സന്തോഷപ്രദം, പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം, ശത്രുക്കളുടെ മേൽവിജയംനേടും, കുടുംബസുഖം.
ഉത്രട്ടാതി: സ്ത്രീകൾ മുഖേനെ സന്തോഷം, കുടുംബത്തിൽ സ്വസ്ഥത, ശാരീരികവും മാനസികവുമായി ഉന്മേഷക്കൂടുതൽ, സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും, ശത്രു ഭയം ഉണ്ടാവും, കർമ്മ രംഗത്ത് നഷ്ടങ്ങൾക്ക് സാദ്ധ്യത,
രേവതി: ഏറ്റെടുത്ത സംഗതികൾ ഉത്തരവാദിത്തത്തോടെ ചെയ്തു തീർക്കാൻ സാധിക്കില്ല, ലഹരിയുടെ ഉപയോഗം ഒഴിവാക്കുക, ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും, യുവാക്കൾ ജോലി സംബന്ധിച്ച കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം, യാത്രകൾ ഗുണകരമാകും, അനാവശ്യമായ കലഹങ്ങൾ ഒഴിവാക്കണം.