ipl

മുംബയ്: മുംബയിൽ ഇന്ന് ആരംഭിക്കുന്ന ഐ പി എല്ലിന്റെ പുത്തൻ സീസൺ അരങ്ങേറുന്നത് ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റിൽ. ഇതുവരെയും അധികം ആരും പരീക്ഷിച്ചിട്ടില്ലാത്ത ഫോർമാറ്റാണ് ഡബിൾ റൗണ്ട് റോബിൻ. താരതമ്യേന കുറച്ച് ടീമുകൾ മാത്രം ഉള്ളപ്പോൾ കാണികളിൽ ആവേശം ഉണർത്തുന്നതിന് വേണ്ടി മിക്ക സംഘാടകരും പ്രയോഗിക്കുന്ന അടവാണ് റൗണ്ട് റോബിൻ. ടൂർണമെന്റിൽ കളിക്കുന്ന എല്ലാ ടീമുകളും പരസ്പരം കളിക്കുകയും അതിൽ ഏറ്റവും കൂടുതൽ പൊയിന്റ് ലഭിക്കുന്ന രണ്ട് ടീമുകൾ ഫൈനൽ കളിക്കുന്നതുമാണ് റൗണ്ട് റോബിൻ. എന്നാൽ എന്താണ് ഈ ഡബിൾ റൗണ്ട് റോബിൻ?

ഐ പി എല്ലിൽ ഇത്തവണ പത്ത് ടീമുകളാണുള്ളത്. ഈ പത്ത് ടീമുകലെയും അഞ്ചു ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ടീമിനും പ്രാഥമിക റൗണ്ടിൽ 14 മത്സരങ്ങൾ. ഇതിൽ സ്വന്തം ഗ്രൂപ്പിലുള്ള നാല് ടീമുകളെ രണ്ടുവട്ടം നേരിടും. അടുത്ത പടിയായി എതിർഗ്രൂപ്പിൽ ഏറ്റവും കൂടുതൽ പൊയിന്റ് ലഭിച്ച ആദ്യ നാലു ടീമുകളെ ഓരോ തവണയും അവസാന സ്ഥാനത്തെത്തിയ ടീമിനെ രണ്ട് തവണയും അവസാന സ്ഥാനത്തെത്തിയ ടീമിനെ രണ്ട് തവണയും നേരിടും. രണ്ടുഗ്രൂപ്പിലുമായി പൊയിന്റ് നിലയിൽ മുന്നിലെത്തുന്ന നാലു ടീമുകൾ പ്ളേഓഫിലെത്തും.

ഗ്രൂപ്പ് എ: മുംബയ് ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ ജയന്റ്സ്

ഗ്രൂപ്പ് ബി: ചെന്നൈ സൂപ്പർകിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ, പഞ്ചാബ് കിംഗ്സ്, ഗുജറാത്ത് ടൈറ്റാൻസ്