kk

ന്യൂഡല്‍ഹി : അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിര‌ഞ്ഞെടുപ്പ് അവസാനിച്ചതിന്റെ പശ്ചാത്തലത്തിൽ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉടന്‍ തിരിച്ചെത്തും. അഞ്ച് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുകയും ചെയ്തതിന് പിന്നാലെ ജനുവരി എട്ട് മുതലാണ് ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി മോദിയുടെ ചിത്രം നീക്കം ചെയ്തത്.

പെരുമാറ്റചട്ടം അവസാനിച്ചതോടെ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രിന്റ് ചെയ്യുന്നത് പുനരാരംഭിക്കാനുള്ള നടപടികളിലേക്ക് കടക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഇതിനായി കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.