ipl

ഡൽഹി ക്യാപിറ്റൽസ് Vs മുംബയ് ഇന്ത്യൻസ് - വൈകിട്ട് 3.30 മുതൽ

ഏറ്റവുംകൂടുതൽതവണ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസിന് സീസണിലെ ആദ്യ മത്സരം.

തുടർച്ചയായ പത്താം സീസണിലും രോഹിത് ശർമ്മയാണ് മുംബയ്‌യെ നയിക്കുന്നത്.

ബുംറ,പൊള്ളാഡ്,സൂര്യകുമാർ യാദവ്,ഇഷാൻ കിഷൻ,ഫാബിയൻ അല്ലൻ തുടങ്ങിയവർ ടീമിൽ.

കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയിട്ടും പ്ളേഓഫിലെ രണ്ട് കളിയും തോറ്റ് പുറത്തായ ക്യാപിറ്റൽസിനെ ഇക്കുറിയും നയിക്കുന്നത് റിഷഭ് പന്ത്.

പൃഥ്വി ഷാ, ലുംഗി എൻഗിഡി,നോർക്യേ,മുസ്താഫിസുർ,കുൽദീപ് യാദവ്,ഡേവിഡ് വാർണർ തുടങ്ങിയവർ ഡൽഹി ടീമിൽ.

പഞ്ചാബ് കിംഗ്സ് Vs ആർ.സി.ബി - രാത്രി 7.30 മുതൽ

പുതിയ നായകർക്ക് കീഴിലാണ് ഇക്കുറി ഇരുടീമുകളും ഇറങ്ങുന്നത്. പഞ്ചാബിനെ മായാങ്ക് അഗർവാളും ആർ.സി.ബിയെ ഫാഫ് ഡുപ്ളസിയുമാണ് നയിക്കുന്നത്.

ഇതുവരെ കിരീടം നേടാനാകാത്ത ടീമുകളാണ് ആർ.സി.ബിയും പഞ്ചാബും.കഴിഞ്ഞ സീസണിൽ ആർ.സി.ബി നാലാം സ്ഥാനത്തെത്തിയിരുന്നു.പഞ്ചാബ് ആറാമതായിരുന്നു.

കഴിഞ്ഞ സീസണിൽ ക്യാപ്‌ൻസി ഒഴിഞ്ഞ വിരാട് കൊഹ്‌ലി ആർ.സി.ബിയിൽ തുടരുന്നുണ്ട്.

ഹർഷൽ പട്ടേൽ,മുഹമ്മദ് സിറാജ്,ഫിൻ അലൻ,മാക്സ്‌വെൽ,ഷെർഫാനേ റുതർഫോർഡ് തുടങ്ങിയവരാണ് ആർ.സി.ബി നിരയിലെ മറ്റ് പ്രമുഖർ.

ശിഖർ ധവാൻ,ബെയർസ്റ്റോ,കാഗിസോ റബാദ,ഷാറൂഖ് ഖാൻ,പ്രഭ്സിമ്രാൻ സിംഗ് തുടങ്ങിയവരുമാണ് മായാങ്ക് അങ്കം കുറിക്കാനിറങ്ങുന്നത്.