
മുംബയ്: ഐ പി എല്ലിന്റെ ആദ്യ ഓവർ തന്നെ സംഭവബഹുലം. മികച്ച സ്വിംഗ് ലഭിക്കുന്ന മുംബയ് വാങ്കഡേ പിച്ചിൽ തുടക്കത്തിൽ ലൈൻ കണ്ടെത്താൻ ബുദ്ധിമുട്ടിയ ഉമേഷ് യാദവിന്റെ ആദ്യ പന്ത് തന്നെ നോബാൾ ആയിരുന്നു. രണ്ടാം പന്ത് ബാറ്റ്സ്മാന്റെ തൊട്ടുമുന്നിൽ പിച്ച് ചെയ്ത ശേഷം ഓഫ്സൈഡിലേക്ക് സ്വിംഗ് ചെയ്തു. മൂന്നാമത്തെ പന്ത് വീണ്ടും വൈഡ്. തന്റെ മികച്ച ബൗളർ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്നെന്ന് മനസിലാക്കിയ ക്യാപ്ടൻ ശ്രേയസ് അയ്യർ യാദവിന്റെ അടുത്ത് വന്ന് കുറച്ച് സംസാരിക്കുന്നു.
തൊട്ടടുത്ത പന്ത് ഗുഡ്ലൈൻ ഏരിയയിൽ പിച്ച് ചെയ്ത പന്ത് പുറത്തേക്ക് സ്വിംഗ് ചെയ്യുന്നു. ബൗൺസ് കൂടുതലുണ്ടായിരുന്ന പന്ത് ഓഫിലേക്ക് കട്ട് ചെയ്ത് ബൗണ്ടറി കണ്ടെത്താനുള്ള ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ റിതുരാജ് ഗെയ്ക്വാദിന്റെ ശ്രമം അവസാനിച്ചത് ഒന്നാം സ്ലിപ്പിൽ നിതീഷ് റാണയുടെ കയ്യിൽ. വിക്കറ്റ് നേടിയ ശേഷമുള്ള തൊട്ടടുത്ത പന്തും വൈഡ്, അവസാന രണ്ട് പന്തുകളിലും റൺ കണ്ടെത്താൻ ചെന്നൈ താരങ്ങൾക്ക് കഴിയാതെ വന്നതോടെ ആദ്യ ഓവറിൽ സൂപ്പർ കിംഗ്സിന് നേടാൻ സാധിച്ചത് മൂന്ന് എക്സ്ട്രാ റണ്ണുകൾ മാത്രമാണ്.
Captain @ShreyasIyer15 wins the toss and #KKR will bowl first in the season opener of #TATAIPL 2022
— IndianPremierLeague (@IPL) March 26, 2022
Live - https://t.co/di3Jg7r0At #CSKvKKR pic.twitter.com/xpKJHTVBxz