fg

കൊച്ചി: കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബസമേതം കുറഞ്ഞചെലവിൽ സന്ദർശനംനടത്താൻ ആനുകൂല്യങ്ങളോടെ അവധിക്കാല പാക്കേജുകൾ ഒരുക്കുന്നു. കോവളം, തേക്കടി, മൂന്നാർ, പൊന്മുടി, കുമരകം, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ കെ.ടി.ഡി.സി ഹോട്ടലുകളിലാണ് ആനുകൂല്യങ്ങൾ ലഭിക്കുക. കെ.ടി.ഡി.സിയുടെ പ്രീമിയം ഡെസ്റ്റിനേഷൻ റിസോർട്ടുകളിൽ മാതാപിതാക്കളും 12 വയസിൽ താഴെയുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന്റെ മൂന്നുദിവസത്തെ താമസത്തിന് 7499 രൂപയാണ്. ഏപ്രിൽ, മേയ് മാസങ്ങളിലാണ് പാക്കേജുകൾ. കൂടുതൽ വിവരങ്ങൾക്ക് www.ktdc.com/packages.