
കൊച്ചി: ചേരാനല്ലൂരിൽ ഉത്സവത്തിനെത്തിച്ച ആന വിരണ്ട് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. ഉത്സവശേഷം വെളളംകുടിക്കാൻ കൊണ്ടുവരുന്നതിനിടെയാണ് മാറാടി അയ്യപ്പൻ എന്ന കൊമ്പൻ പിണങ്ങിയത്. കടുത്ത ചൂടാണ് ആന പിണങ്ങാൻ കാരണമായതെന്നാണ് വിവരം. ചേരാനല്ലൂർ പാർത്ഥസാരഥി ക്ഷേത്രോത്സവത്തിന് എത്തിച്ചതായിരുന്നു കൊമ്പനെ.
ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് ആന പിണങ്ങിയത്. ചുറ്റും ജനവാസ മേഖലയായതിനാൽ ആനയെ ക്ഷേത്രപരിസരം വിട്ടുപോകാതെ പിടിച്ചുനിർത്താൻ പാപ്പാന്മാർക്കായി. എന്നാൽ തളയ്‌ക്കാൻ കഴിഞ്ഞിരുന്നില്ല. ക്ഷേത്ര മതിലിന്റെ ഭാഗവും ക്ഷേത്രത്തിലെ പന്തലും ആന തകർത്തു. ഒപ്പം മൈക്കുകളും നശിപ്പിച്ചു. വൈകിട്ട് അഞ്ചരയോടെ ഡോക്‌ടർമാർ ആനയെ മയക്കുവെടിവച്ചു. വൈകാതെ തളച്ചു. ആനയുടെ ഇടചങ്ങലയിടാതിരുന്നതും പ്രശ്‌നത്തിന് കാരണമായി.