ration

തിരുവനന്തപുരം: മാർച്ച് 28, 29 തീയതികളിൽ വിവിധ ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ റേഷൻ കടകൾ നാളെ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് സർക്കാർ നിർദ്ദേശം. സംസ്ഥാനത്ത് ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കാൻ സഹകരണ ബാങ്കുകൾക്കും അനുമതി നൽകിയിട്ടുണ്ട്. പൊതുപണിമുടക്ക് ദിനത്തിൽ ബാങ്ക് ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നതിനാലാണിത്.