bb

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം നാലാം സീസണിന് നാളെ തുടക്തുകമാകും. മാർച്ച് 27ന് വൈകിട്ട് ഏഴുമുതൽ സംപ്രേഷണം ചെയ്യുന്ന ഷോയുടെ അവതാരകനായി ഇക്കുറിയും മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലാണ് എത്തുന്നത്.

ഇത്തവണ ബിഗ് ബോസ് ഹൗസിൽ അതിശയിപ്പിക്കുന്ന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മുംബൈ ഗഗോരെഗാവിലെ ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് ഹൗസ് നിർമിച്ചിരിക്കുന്നത്. പ്രമുഖ സംവിധായകനും ആർട് ഡയറക്ടറുമായി ഒമാംഗ് കുമാർ ആണ് ബിഗ് ബോസ് ഹൗസിന്റെ രൂപകല്പനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. മത്സരാർഥികൾക്ക് സംസാരിച്ചിരിക്കാൻ ധാരാളം സ്വകാര്യ ഇടങ്ങളും ബിഗ് ബോസ് ഹൗസിന്റെ ഭാഗമായിട്ട് ഒരുക്കിയിട്ടുണ്ട്. മനോഹരമായ പൂന്തോട്ടം,​ സ്റ്റൈലിഷായ ഫ്ലോർ,​ ആർട്ടിസ്റ്റിക്ക് സീലിംഗ് വർക്കുകൾ,​ വിശാലമായ ഡൈനിംഗ്, ലിവിംഗ് ഏരിയകളും, സൗകര്യങ്ങളുള്ള കിച്ചണും, മനോഹരമായ നീന്തൽക്കുളവുമൊക്കെ ബിഗ് ബോസ് ഹൗസിലുണ്ട്.

kk

മോശം പ്രകടനം നടത്തുന്നവർക്കായുള്ള ജയിലിന്റെ ഡിസൈനിലും വ്യത്യാസമുണ്ട്. വിലങ്ങനെയുള്ള ഇരുമ്പ് അഴികളുള്ള മുറിക്ക് പകരമായി ഗ്ലോബിന്റെ ആകൃതിയിലാണ് ഇത്തവണ ജയിൽ രൂപകല്പന ചെയ്തിരിക്കുന്നത്.

സ്ത്രീകൾക്കും പുരുഷൻമാർക്കും ഇത്തവണ പ്രത്യേക കിടപ്പു മുറികളില്ല. പക്ഷേ ഓരോ ആഴ്ചയിലും ക്യാപ്ടനായി തിരഞ്ഞെടുക്കുന്നയാൾക്ക് പ്രത്യേക ലക്ഷ്വറി ബെഡ്റൂം ഒരുക്കിയിട്ടുണ്ട്.

ആകർഷകമായ അടുക്കള ഇത്തവണയും ബിഗ് ബോസ് ഹൗസിന്റെ പ്രത്യേകതയാണ്. കണ്ണാടി ചുവരുകളും ചുവപ്പും വെളുപ്പും നിറത്തിലുള്ള ടോണോടുകൂടിയ അമേരിക്കൻ അടുക്കളയുടെ ഡിസൈനാണ് ഒമാംഗ്കുമാർ സ്വീകരിച്ചിരിക്കുന്നത്. റോക്ക് ചെയറുള്ള ഒരു കൺഫെഷൻ റൂമാണ് ബിഗ് ബോസ് ഹൗസ് മലയാളം സീസൺ നാലിൽ മത്സരാർഥികൾക്കായി തയ്യാറാക്കിയിട്ടുള്ളത്. സ്റ്റെയർകേസും ബിഗ് ബോസ് ഹൗസ് സീസൺ നാലിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.'

മേരി കോം', 'സർബജിത്', 'പി.എം. നരേന്ദ്ര മോദി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഒമാംഗ് കുമാർ.

kk