
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് മൻ കി ബാത്തിലൂടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പരിപാടിയുടെ എൺപത്തിയേഴാമത് എപ്പിസോഡാണ് ഇന്നത്തേത്.
Tune in at 11 AM for this month’s #MannKiBaat. pic.twitter.com/m8K1cWph1v
— Narendra Modi (@narendramodi) March 27, 2022
നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അടുത്തിടെ തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബി ജെ പിക്കായിരുന്നു വിജയം.
2014 ഒക്ടോബർ മൂന്നിനാണ് മൻ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.