closed

മനാമ : പർദ്ദ ധരിച്ച സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് ബഹ്‌റൈൻ അധികൃതർ ഇന്ത്യൻ റസ്റ്റോറന്റ് അടച്ചുപൂട്ടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലാന്റേൺസ് റെസ്റ്റോറന്റിൽ പർദ്ദ ധരിച്ചെത്തിയ സ്ത്രീയെ ഹോട്ടൽ മാനേജർ തടഞ്ഞത്. സംഭവത്തിൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1986ലെ ഡിക്രി ലോ നമ്പർ 15 അനുസരിച്ചാണ് റസ്റ്റോറന്റ് അടച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ടൂറിസവുമായി ബന്ധപ്പെട്ടതാണ് ഈ നിയമം.

"Have complimentary food on us" is either a tautology or they're inviting Bahraini patrons to have free food on the physical bodies of staff 🤔 pic.twitter.com/UV7q4eU9u4

— Ujval Nanavati (@cynical_ujval) March 27, 2022

അതേസമയം സംഭവത്തിൽ വിശദീകരണവുമായി ലാന്റേൺസ് റെസ്റ്റോറന്റ് അധികൃതർ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിൽ കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് വിവാദങ്ങൾ തുടരുന്നതിനിടെയാണ് ബഹ്‌റൈൻ ഇങ്ങനെയൊരു സംഭവം ഉണ്ടായത്.