
ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരിയ്‌ക്കുകയാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹന്‍ലാലും ബോളിവുഡിലെ താരരാജാവ് ആമിർഖാനും ഒന്നിച്ചുള്ള ചിത്രം. സമീർ ഹംസയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇരുവരുമൊത്തുള്ള ചിത്രം പങ്കുവച്ചത്.
പുതിയ ചിത്രത്തിന് വേണ്ടിയുള്ള ഒത്തുചേരലാണോ ഇതെന്ന് ആരാധകർ ചോദിക്കുന്നു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ ആമിർ ഖാൻ എത്തുമോയെന്നാണ് ആരാധകരുടെ സംശയം. നേരത്തെ ബറോസിൽ നിന്ന് പ്രിഥ്വിരാജ് പിന്മാറിയിരുന്നു. ആമിർ ഖാൻ പ്രിഥ്വിരാജിന് പകരമായെത്തുമോ എന്ന ആകാംക്ഷയിലാണ് സിനിമാ ലോകം.