book-release-

തിരുവനന്തപുരം : പ്രശസ്ത എഴുത്തുകാരനും നാടക നിരൂപകനുമായ എസ് ആർ കെ പിള്ള രചിച്ച രൂപം സ്വരൂപം കഥാ സമാഹാരം പ്രകാശനം ചെയ്തു. തിരുമലയിലെ സ്വവസതിയിൽ നടന്ന ചടങ്ങിൽ ജയ് നഗർ അസോസിയേഷൻ പ്രസിഡന്റ് ചന്ദ്രൻ ഉണ്ണിത്താൻ എസ് ബി ഐ ചീഫ് മാനേജർ എം വി ഹരികുമാറിന് നൽകിയാണ് പ്രകാശനം ചെയ്തത്. പ്രഭാകരൻ നായരുടെ അദ്ധ്വക്ഷതയിൽ നടന്ന ചടങ്ങിൽ കവിയും എഴുത്തുകാരനുമായ വി.രാധാകൃഷ്ണൻ നായർ, നാടക ചലച്ചിത്ര സംവിധായകൻ വിജു വർമ്മ, എന്നിവർ പുസ്തക അവലോകനം നടത്തി. നിരവധി അവാർഡുകൾ നേടിയ നിരവധി ഭാഷകളിൽ പ്രസിദ്ധീകരിച്ച ചന്ദനഹള്ളി എന്ന നോവലിന്റെ പുസ്തക പരിചയം ശാന്തകുമാരി ടീച്ചർ നടത്തി. കഥാകൃത്തിന്റെ കിനാവുകൾ കനൽക്കട്ടകൾ എന്ന നോവൽ പണിപ്പുരയിലാണ്. ആത്മഗതം പ്രൊഫ. ഡോ. അഭിലാഷ് പിള്ള (നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമ ന്യൂഡൽഹി), ആർ സി പിള്ള സ്വാഗതവും, ശാരദാ പിള്ള നന്ദിയും പറഞ്ഞു.