forex

മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരത്തിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊഴിഞ്ഞത് 1,​224 കോടി ഡോളർ; ഏകദേശം 91,​800 കോടി രൂപ. റഷ്യ-യുക്രെയിൻ യുദ്ധപശ്ചാത്തലത്തിൽ ഡോളർ ശക്തമായതോടെ രൂപയുടെ തകർച്ചയ്ക്ക് തടയിടാനായി വിദേശ നാണയശേഖരത്തിൽ നിന്ന് റിസർവ് ബാങ്ക് ഡോളർ വൻതോതിൽ വിറ്റഴിച്ചതാണ് ഈ ഇടിവിന് കാരണം. മാർച്ച് 18ന് സമാപിച്ച ആഴ്‌ചയിൽ മാത്രം ശേഖരം 259 കോടി ഡോളറിന്റെ നഷ്‌ടം നേരിട്ടു. തൊട്ടുമുമ്പത്തെ ആഴ്ചയിൽ ഇടിവ് 965 കോടി ഡോളറായിരുന്നു.

$61,967.8 കോടി

നിലവിൽ ഇന്ത്യയുടെ വിദേശ നാണയശേഖരം. രണ്ടാഴ്‌ചയ്ക്കിടെ ഇടിഞ്ഞത് 1,​224 കോടി ഡോളർ.

$70.3 കോടി

വിദേശ നാണയ ആസ്‌തി 70.3 കോടി ഡോളർ താഴ്‌ന്ന് 55,​365.6 കോടി ഡോളറായി. തൊട്ടുമുമ്പത്തെ ആഴ്ചയിൽ നഷ്‌ടം 1,​110.8 കോടി ഡോളർ.

$4,​201.1 കോടി

കരുതൽ സ്വർണശേഖരവും കുറഞ്ഞു. മാർച്ച് 18ന് സമാപിച്ചവാരത്തിൽ ഇത് 183.1 കോടി ഡോളർ കുറഞ്ഞ് 4,​201.1 കോടി ഡോളറായി.

$61,967.8 കോടി

നിലവിൽ ഇന്ത്യയുടെ വിദേശ നാണയശേഖരം. രണ്ടാഴ്‌ചയ്ക്കിടെ ഇടിഞ്ഞത് 1,​224 കോടി ഡോളർ.

$64,245.3 കോടി

2021 സെപ്‌തംബർ മൂന്നിന് കുറിച്ച 64,245.3 കോടി ഡോളറാണ് വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം. ലോകത്ത് ഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാംസ്ഥാനത്താണ് ഇന്ത്യ.