k-rail-

തിരുവനന്തപുരം : ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് കെ റെയിൽ സർവേ നടപടികൾ ഇഴഞ്ഞ് നീങ്ങവെ, സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. കിറ്റ് കണ്ട് എൽ ഡി എഫിന് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർക്ക് സമ്മാനമായി സർവേ കുറ്റിയാണ് സർക്കാർ തിരികെ നൽകിയെന്നാണ് പരിഹാസം.

കെ റെയിലിന് അനുമതി വേഗത്തിലാക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയെ കണ്ട മുഖ്യമന്ത്രി പിണറായി വിജയനേയും മുരളീധരൻ വിമർശിച്ചു. പ്രധാനമന്ത്രിയെ രാവിലെ മുഖ്യമന്ത്രി സന്ദർശിച്ച അന്ന് വൈകിട്ടാണ് പദ്ധതിക്ക് ഒരു ലക്ഷം കോടി ചെലവുണ്ടാകുമെന്ന് രാജ്യസഭയിൽ റെയിൽവേ മന്ത്രി പറഞ്ഞത്. 64000 കോടിയിൽ പദ്ധതി പൂർത്തിയാവില്ലെന്ന കോൺഗ്രസ് വാദം കേന്ദ്ര സർക്കാരും ശരിവയ്ക്കുകയാണ്. സിൽവർ ലൈൻ പദ്ധതിയിൽ നിന്നും മുഖ്യമന്ത്രി പിൻമാറണം. സർക്കാരിന് എന്തിനാണ് ഇത്രയും വാശിയെന്നും അദ്ദേഹം ചോദിച്ചു.