
നടിയും അവതാരകയുമായ മീനാക്ഷി അനൂപിന് ആരാധകരേറെയാണ്. ഒപ്പത്തിൽ മോഹൻലാലിനൊപ്പമുള്ള മീനാക്ഷിയുടെ അഭിനയവും റിയാലിറ്റി ഷോയിലെ അവതരണവുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യൽ മീഡിയയിലും തന്റെ വിശേഷങ്ങളും ബ്യൂട്ടി സീക്രട്ടുകളുമൊക്കെ മീനാക്ഷി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ യൂട്യൂബ് ചാനലിലൂടെ മീനാക്ഷി പങ്കുവച്ച മേക്കോവർ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. പന്ത്രണ്ട് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.
ബ്യൂട്ടീ പാർലറിൽ ചെന്ന് പെഡിക്യൂറും മാനിക്യൂറും ചെയ്യുന്നതിന്റെ വീഡിയോയാണ് മീനാക്ഷി പങ്കുവച്ചത്. ഇതിനോടൊപ്പം തന്നെ കെരാട്ടിൻ ട്രീറ്റ്‌മെന്റും മീനാക്ഷി ചെയ്യുന്നുണ്ട്. കെരാട്ടിൻ ട്രീറ്റ്‌മെന്റിന്റെ ഗുണങ്ങളെക്കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്.