cannabis

കൊല്ലം: ക്ഷേത്ര ദർശനത്തിനെന്ന വ്യാജേന കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘം പിടിയിൽ. ദമ്പതികള്‍ ഉള്‍പ്പടെയുള്ള നാലംഗ സംഘമാണ് പിടിയിലായത്. കുട്ടികളെ മറയാക്കി കഞ്ചാവ് വില്‍പന സജീവമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

cannabis

പുലർച്ചെ നാല് മണിക്ക് നീണ്ടകര ചീലാന്തി ജംഗ്ഷനിലുള്ള പെട്രോൾ പമ്പിൽ നിന്നുമാണ് ഇവരെ പൊലീസ് കെണിയിലാക്കിയത്. ചിറയിന്‍കീഴ് സ്വദേശി വിഷ്ണു, ഭാര്യ സൂര്യ, കൊല്ലം തൃക്കടവൂര്‍ സ്വദേശി അഭയ് സാബു, കൊല്ലം ശാസ്ത്രി ജംഗ്ഷൻ സ്വദേശി ഉണ്ണികൃഷ്ണൻ എന്നിരാണ് കസ്റ്റഡിയിലായത്. തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേനെയാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

25 കിലോ കഞ്ചാവ് ഇവരുടെ പക്കൽ നിന്നും കണ്ടെത്തി. വാടകയ്‌ക്കെടുത്ത ഇന്നോവ കാറിലായിരുന്നു ഇവരുടെ സഞ്ചാരം. വിഷ്ണുവിന്റെയും സൂര്യയുടെയും രണ്ട് വയസുള്ള കുട്ടിയും വാഹനത്തിലുണ്ടായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്നും ഡാൻസാഫ് ടീം ഇവരെ പിന്തുടർന്ന് നീണ്ടകരയ്ക്ക് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു.